തൃശൂർ പൂരത്തിന്റെ ചമയ പ്രദർശനത്തിന് തുടക്കം | Thrissur Pooram |
1028 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശൂർ പൂരത്തിന്റെ ഭാഗമായ ചമയ പ്രദർശനത്തിന് ഇന്ന് തുടക്കം. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദർശനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഇരുവിഭാഗവും ആയിരത്തോളം കുടകളാണ് ഇത്തവണ കുടമാറ്റത്തിൽ കാഴ്ചക്കാരെ അമ്പരപ്പിക്കാൻ ഒരുക്കിയിരിക്കുന്നത്. നെറ്റിപ്പട്ടങ്ങൾ, കച്ചക്കയർ, കുട മണി തുടങ്ങി പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളും അടങ്ങിയതാണ് ചമയ പ്രദർശനം. ഇരു വിഭാഗങ്ങളുടെും സ്പെഷൽ സസ്പെൻസ് കുടകൾ ഒഴികെയുള്ള കുടകളാണ് പ്രദർശനത്തിൽ ഉള്ളത്. പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്ന അഗ്രശാലയിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവ്വഹിച്ചു. അതേസമയം ചമയ പ്രദർശനം കാണുന്നതിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രദർശനം നാളെയും തുടരും.