Thrissur Pooram: 42 ലക്ഷം രൂപ അടിസ്ഥാന വാടകയായി നിശ്ചയിച്ചു, തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരമായി
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കഴിഞ്ഞ വർഷം 42 ലക്ഷം രൂപയായിരുന്ന തറവാടക ഇക്കൊല്ലം 2.20 കോടിയായി കൊച്ചിൻ ദേവസ്വം ബോർഡ് ഉയർത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. എന്നാൽ കോടതി ഉത്തരവിനെ തുടർന്നാണ് വർധനവെന്ന നിലപാടാണ് കൊച്ചിൻ ദേവസ്വം തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. തൃശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധി ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയമായി നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുൻകൈയെടുത്ത് യോഗം വിളിച്ചത്.