തൃശൂർ പൂരം കൊടിയിറങ്ങി | Thrissur Pooram | Festival
1023 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൊള്ളുന്ന വെയിലിലും ആവേശം ഒട്ടും ചോരാതെ പൂരപ്രേമികൾ നോക്കി നിൽക്കെ പാറമേക്കാവും തിരുവമ്പാടിയും ഉപചാരം ചൊല്ലി പിരിഞ്ഞു. ഒരു വർഷം നീണ്ടു നിന്ന കാത്തിരിപ്പിനു ശേഷം വീണ്ടും കാണാമെന്ന ഉറപ്പോടെ ഇരുവരും വിട ചൊല്ലി. ആവേശകരമായ ഒരു പൂരക്കളത്തിന്റെ കൊടിക്കൂറ കൂടി താഴ്ന്നു. നിറങ്ങൾ കൊണ്ടും, താള മേള ആസ്വാദനവും വെടിക്കെട്ടിന്റെ പ്രകമ്പനങ്ങളും ഓർമ്മകളാക്കി പൂരപ്രേമികളും മടങ്ങുകയാണ് അടുത്ത പൂരത്തിന് തേക്കിൻകാടിന്റെ വിശാലമായ മൈതാനിയിൽ വീണ്ടും കാണാമെന്ന ഉറപ്പോടെയുള്ള മടക്കം. വര്ണശബളമായിരുന്നു ഇക്കൊല്ലത്തെ പൂരം. ആവേശകരമായ കുടമാറ്റത്തിൽ പുതിയ അനുഭവങ്ങൾ പകർന്നു നൽകിയ കുടകൾ ഉൾപ്പടെ നിരവധി വ്യത്യസ്തതകൾ. ഒരിടവേളയ്ക്ക് ശേഷം പൂർണ അർത്ഥത്തിൽ നടന്ന പൂരം സംഘാടനം കൊണ്ടും, സുരക്ഷിതമായ നടത്തിപ്പുകൊണ്ടും, വിവാദങ്ങളില്ലാതെയും അവസാനിച്ചു. ഇനി വർഷം നീണ്ട കാത്തിരിപ്പ് തുടങ്ങുകയാണ്. അടുത്ത വർഷം ഏപ്രിൽ 19 നാണു തൃശൂർ പൂരം.