Minister Veena George: 10 വർഷമായി ആശുപത്രിയിൽ സ്ഥിരതാമസം; നടപടിയെടുക്കുമെന്ന് മന്ത്രി
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പത്തുവർഷമായി തോമസ് എന്നയാൾ താമസിക്കുന്ന കാര്യം ഇതുവരെ ശ്രദ്ധയിപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്ന് രാവിലെ ആശുപത്രിയിൽ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രിയോട് മാധ്യമപ്രവർത്തകരാണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് മന്ത്രി വാർഡ് സന്ദർശിച്ചു. വിഷയം ആദ്യമായാണ് തന്റെ മുന്നിലെത്തുന്നതെന്നും ചർച്ച ചെയ്ത് നടപടിയെടുക്കാമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. 35 വർഷം മുൻപ് കാണിപ്പയ്യൂർ മാന്തോപ്പിൽ ഭാര്യയെ കൊന്ന് കിണറ്റിലിട്ട കേസിൽ 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ തോമസാണ് ആശുപത്രിയിൽ ഇപ്പോൾ സ്ഥിരതാമസം നടത്തുന്നത്. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായാണ് മന്ത്രി തൃശൂര്‍ ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചത്. വാര്‍ഡുകള്‍, ഒപി തുടങ്ങി ഓരോ വിഭാഗത്തിന്റെയും പ്രവര്‍ത്തനവും ആര്‍ദ്രം പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി. രാവിലെ എട്ടിന് ആയിരുന്നു തൃശൂര്‍ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചത്.