വനംവകുപ്പിന്റെ ട്രയൽ റൺ തടഞ്ഞ് നാട്ടുകാർ
1013 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅരിക്കൊമ്പനെ മുതിരച്ചാലിൽ എത്തിക്കാനുള്ള വനംവകുപ്പിന്റെ ട്രയൽ റൺ തടഞ്ഞ് നാട്ടുകാർ. വാഴച്ചാൽ വനമേഖലയിലെ കാനനപാതയിലൂടെ പറമ്പിക്കുളം വനമേഖലയിലെ മുതിരച്ചാലിൽ എത്തിക്കാനുള്ള ട്രയൽ റൺ ആണ് നാട്ടുകാർ തടഞ്ഞത് വാഴച്ചാലിൽ ലോറി തടഞ്ഞാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ആദിവാസികളും ജനപ്രതിനിധികളും അടക്കം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പറമ്പിക്കുളം മേഖലയിലെ വലിയ പ്രതിഷേധത്തെത്തുടർന്നാണ് വനംവകുപ്പ് വാഴച്ചാൽ വഴി ആനയെ എത്തിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വനംവകുപ്പ് രാവിലെ ഏഴുമണിയോടെ ട്രയൽ റൺ നടത്തിയത്. വാഴച്ചാൽ ചെക്പോസ്റ്റ് കഴിഞ്ഞ് മുന്നോട്ടുപോയപ്പോഴാണ് നാട്ടുകാർ സംഘടിച്ചെത്തി ട്രയൽ റൺ തടഞ്ഞത്. കാടിനകത്തെ റോഡ് സഞ്ചാരയോഗ്യമാക്കാൻ മണ്ണുമാന്തിയന്ത്രവും വാഹനങ്ങളും എത്തിച്ചെങ്കിലും വനംവകുപ്പ് ചെക്പോസ്റ്റിൽ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞിരുന്നു. ആനമല റോഡ് ഉപരോധിച്ച നാട്ടുകാർ വിനോദസഞ്ചാരികളുടെ വാഹനവും കടത്തിവിട്ടില്ല. പിന്നീട് സമരക്കാരും പോലീസും വനപാലകരും നടത്തിയ ചർച്ചയിൽ റോഡ് നന്നാക്കാനെത്തിച്ച വാഹനങ്ങൾ തിരിച്ചയയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഉപരോധം താത്ക്കാലികമായി അവസാനിപ്പിച്ചത്.