ആള്‍ക്കൂട്ട മര്‍ദ്ദനം; യുവാവ് ഗുരുതരാവസ്ഥയില്‍
അടയ്ക്ക മോഷണം ആരോപിച്ച് യുവാവിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം. തൃശൂര്‍ ചേലക്കര കിള്ളിമംഗലത്താണ് സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയിലായി. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ് മര്‍ദ്ദനമേറ്റത്. അടയ്ക്ക മോഷണം പോയത് കിള്ളിമംഗലം പ്ലാക്കല്‍പീടികയില്‍ അബ്ബാസിന്റെ വീട്ടില്‍ നിന്നാണ്. ഇതേതുടർന്ന് ഏതാനും നാളുകളായി സിസിടിവിയിൽ മോഷ്ടാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് നാട്ടുകാർ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പത്തോളം പേര് ആക്രമണത്തിന് പിന്നിലുണ്ടായിരുന്നു.thrissurTimesXP MalayalamUpdated: 15 Apr 2023, 10:48 pm