സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെത്തി കാട്ടാന
വാഴാനി സ്വദേശി ആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം പൊട്ടിച്ച് കാട് കയറ്റി. വനപാലകരെ ഞെട്ടിച്ച് താമസിയാതെ കൊമ്പൻ വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ മുന്പിൽ വീണ്ടുമെത്തി. കൊമ്പനെ വീണ്ടും വനപാലകർ കാടുകയറ്റുകയായിരുന്നു. മച്ചാട് വനമേഖലയിലുള്ള കാട്ടാനകൾ വാഴാനിയിലും പരിസരപ്രദേശങ്ങളിലുമുള ജനവാസമേഖലകളിലിറങ്ങി ഭീതി വിതക്കുന്നതും കൃഷി നാശം വരുരുത്തുന്നതും പതിവായിരിക്കുകയാണ്. കുതിരാനിൽനിന്ന് വാഴാനി വന്യജീവി സങ്കേതത്തിലേക്ക് ആനകളുടെ വരവ് തടയാൻ ഒരുക്കുന്ന സൗരതൂക്കുവേലി നിർമാണ് വൈകുന്നതിൽ നാട്ടുകാർ ഏറെ അമർഷത്തിലാണ്. ആനകളുടെ കണക്കെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ മച്ചാട് വനത്തിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളുടെ കൃത്യമായ എണ്ണം വനം വകുപ്പ് പറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്thrissurTimesXP MalayalamUpdated: 29 May 2023, 4:03 pm