ആർ.എസ്എസ് ഭരണകൂടം ഭരണഘടനയ്ക്ക് വില കൽപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
ആർഎസ്എസ് ഭരണകൂടം ഭരണഘടനയ്ക്ക് വില കൽപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളെ കേന്ദ്രംബുദ്ധിമുട്ടിക്കുകയാണ്. ബിജെപിയുടെ ഹുങ്കിനുള്ള മറുപടിയാണ് കർണാടകയിലെ ജനവിധി.എന്താണ് രാജ്യത്ത് ബിജെപിയ്ക്ക് സംഭവിക്കുക എന്നതിൻ്റെ തെളിവാണ് കർണാടകയെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിൻറെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂർ ഒല്ലൂരിൽ സംഘടിപ്പിച്ച ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.thrissurTimesXP MalayalamUpdated: 15 May 2023, 5:58 pm