സമരം വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കം ഉന്നയിച്ച് |Student Fare Increase
1013 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വകാര്യ ബസുടമകൾ സമരത്തിലേയ്ക്ക്. വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. തൃശൂര്‍ തേക്കിന്‍കാട് മെെതാനിയില്‍ ഈ മാസം 24ന് നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ ബസുകൾ സർവീസ് നിറുത്തിവെച്ചുള്ള സമരം പ്രഖ്യാപിക്കും. തീരുമാനം തൃശൂരിൽ ചേർന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിന്റേതാണ്. സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ പുതുക്കി നൽകുക, ഈ മാസം നാലിന് 140 കിലോമീറ്റർ ദൂരപരിധിയുടെ പേരിൽ സർവീസ് പിടിച്ചെടുക്കുന്നതിനായി പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക, സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സിയിലും ഒരേ കൺസഷൻ അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യം.