ടെണ്ടറിൽ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചു: ശോഭ സുരേന്ദ്രൻ
എ ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ക്യാമറകൾ സ്ഥാപിക്കുന്നതിന് ടെണ്ടർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിയായ ആൾക്കാണ് എന്ന് ശോഭ സുരേന്ദ്രൻ ആരോപിക്കുന്നു. തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനാണ് ടെണ്ടർ നൽകിയതെന്നും അതിന്റെ രേഖ തന്റെ കൈവശം ഉണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നതെന്നും അവർ ആരോപിച്ചു. വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.thrissurTimesXP MalayalamUpdated: 2 May 2023, 7:25 pm