Election Recounting: തെരെഞ്ഞെടുപ്പ് റീ കൗണ്ടിംഗ്; എസ്.എഫ്.ഐ സ്ഥാനാർഥി ഇനി കേരളവർമ ചെയർമാൻ
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തൃശൂർ ശ്രീ കേരളവർമ്മ കോളേജ് ചെയർമാൻ തിരഞ്ഞെടുപ്പിലെ റീ കൗണ്ടിംഗിൽ എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ് അനിരുദ്ധൻ വിജയിച്ചു. മൂന്ന് വോട്ടുകൾക്കാണ് അനിരുദ്ധൻ വിജയിച്ചത്. 892 വോട്ട് അനിരുദ്ധനും കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു. കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈകോടതി നിർദേശപ്രകാരമായിരുന്നു വീണ്ടും വോട്ടെണ്ണൽ നടത്തിയത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സ്ഥാനാർതഥി ശ്രീകുട്ടൻ ഹെെ കോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ വീണ്ടും വോട്ടെണ്ണുന്നതിനായിരുന്നു കോടതിയുടെ നിർദേശം