ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
1080 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശൂരിൽ ചെന്ത്രാപ്പിന്നി ചാമക്കാലയിൽ മോസ്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സജീവൻ, ഭാര്യ ദിവ്യ എന്നിവരാണ് മരിച്ചത്. ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ്. മൃതദേഹം കണ്ടത് പണമിടപാട് സ്ഥാപനത്തിൽനിന്ന് ലോൺ ഗഡു പിരിക്കാനെത്തിയ യുവാവാണ്. വീടിൻ്റെ ഹാളിനകത്ത് സജീവനും കിടപ്പുമുറിയിൽ ദിവ്യയും മരിച്ചു കിടക്കുന്നതാണ് കണ്ടത്. കയ്പമംഗലം പോലീസും ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മത്സ്യത്തൊഴിലാളിയായ സജീവന് സാമ്പത്തിക ബാധ്യതയുള്ളതായാണ് വിവരം.