കൂട്ടിലക്കടവ് പാലത്തിലേക്കുള്ള പാത തകർന്നു. പാലത്തിലേക്കുള്ള കോൺക്രീറ്റ് പാതയാണ് തകർന്നത്. ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പാത തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. 010 ലാണ് പെരിഞ്ഞനം - പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം കനോലി കനാലിന് കുറുകെ നിർമ്മിച്ചത്. 1.6 മീറ്റർ വീതിയും 55 മീറ്ററോളം നീളവുമാണ് നടപ്പാലത്തിനുള്ളത്. നടപ്പാലത്തിലേക്കുള്ള കോൺക്രീറ്റ് ചെയ്ത പാതയാണ് തകർന്നത്. കരിങ്കല്ലും കോൺക്രീറ്റും ഉപയോഗിച്ചാണ് പാത നിർമ്മിച്ചിരിക്കുന്നത്.
thrissurTimesXP MalayalamUpdated: 10 May 2023, 9:48 pm