കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ | revenue inspector
1035 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. തൃശൂർ കണിമംഗലം സോണൽ ഓഫീസിലെ ഇൻസ്പെക്ടർ നാദിർഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ തൃശൂർ വിജിലൻസ് സംഘം പിടികൂടിയത്. കണിമംഗലം സ്വദേശിയുടെ പക്കൽനിന്നു വീടിന്റെ വസ്തു അവകാശം മാറ്റുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്ടർ നാദിർഷ വിജിലൻസിന്റെ പിടിയിലായത്. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കണിമംഗലം സോണൽ ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഓണർഷിപ്പ് മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ 2000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു.