പ്രവീൺ റാണയുടെ കൂട്ടാളികളായ 2 പേര് അറസ്റ്റില്‍ | Praveen Rana
1012 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിൽ 2 പേര് കൂടി അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ കൂട്ടാളികളായ 2 പേരാണ് അറസ്റ്റിലായത്. കമ്പനി ഡയറക്ടർമാരായ പ്രജിത്ത് മോഹനൻ, മനീഷ് എന്നിവരാണ് അറസ്റ്റിലായത്. 2014 മുതല്‍ കമ്പനിയിലെ അക്കൌണ്ടന്റും പ്രവീൺ റാണയുടെ വിശ്വസ്തനുമായിരുന്ന മനീഷ് 2019 മുതലാണ് ഷെയർ ഹോൾഡറും, ഡയറക്ടറുമായത്. പ്രജിത്ത് പ്രവീൺ റാണയുടെ പിതൃസഹോദരന്റെ മകനാണ്. പ്രജിത്തും 2019 മുതൽ കമ്പനിയിലെ ഡയറക്ടറാണ്. പ്രവീൺ റാണ റിമാന്റില്‍ കഴിഞ്ഞു വരികയാണ്. രണ്ട് പ്രതികളേയും റിമാന്റ് ചെയ്തു. നിക്ഷേപകരിൽ നിന്ന് റാണയും കൂട്ടാളികളും തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുള്ളത് മുന്നൂറുകോടിയോളം രൂപയാണ്.