പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു
1016 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം. തൃശൂർ മരോട്ടിച്ചാലിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഏലിയാസ് ഹോട്ടലിൽ ഇരുന്ന് ചായ കുടിക്കുകയായിരുന്നു. ഇതിനിടെ ഷര്‍ട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ ഏലിയാസ് പോക്കറ്റില്നിന്നും ഫോൺ എടുത്ത് നിലത്തിട്ടു. ഷര്‍ട്ടിലേക്ക് തീ പടര്‍ന്നെങ്കിലും ഉടന്‍ കെെകാെണ്ട് തട്ടി കെടുത്താനായി. പൊട്ടിത്തെറിച്ച മൊബെെല്‍ ഫോണ്‍ ഒരു വര്‍ഷം മുന്‍പ് തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ കടയില്‍ നിന്നും ആയിരം രൂപയ്ക്ക് വാങ്ങിയതാണ്. സാധാരണ കീ പാഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണായിരുന്നു ഇത്.