K Rajan: തൃശൂർ പൂരം വിവാദം; സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ രാജൻ
എസിപി കെ സുദർശനനെതിരായ നടപടി പുന:പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. കുറ്റക്കാരായവർക്ക് എതിരെ മാത്രമേ അന്തിമ നടപടി ഉണ്ടാവുകയുള്ളു. പൂരം നിയന്ത്രിച്ച പോലീസ് നേതൃത്വത്തിനെതിരെയുള്ള നടപടി പ്രശ്നം ഗുരുതരമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിന്റെ സ്വന്തം ഉത്സവമായ പൂരത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്രശ്നം നടക്കുമ്പോള്‍ മന്ത്രിയും മറ്റുള്ളവരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.