പൂച്ചട്ടിൽ കഞ്ചാവ് വളർത്തി ഹോട്ടൽ ജീവനക്കാർ
1008 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൂച്ചട്ടിൽ കഞ്ചാവ് ചെടി വളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടി.അസം സ്വദേശി ഭാരത് (29), വെസ്റ്റ് ബംഗാൾ സ്വദേശി വിഷ്ണു (32) വുമാണ് പിടിയിലായത്. ഇരുവരും ദേശീയ പാതയിൽ കൊരട്ടി ജെ.ടി.എസ് ജംഗ്ഷന് സമീപത്തെ എച്ച്പി പെട്രോൾ പമ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന റസറ്റോറന്റിലെ ജീവനക്കാരാണ്. കൊരട്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റസ്റ്റോറന്റിന് പിറകിൽ ഇവർ താമസിക്കുന്ന ഭാഗത്താണ് ചെടി ചട്ടിയിൽ കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്.ചാലക്കുടി എക്സെസ് ഇൻസ്പെക്ടർ എസ്. ബിജു ദാസിന്റെ സാന്നിധ്യത്തിൽ ഇത് കഞ്ചാവ് ചെടികൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കഞ്ചാവ് വളർത്തുകയെന്നത്.