അഞ്ചു വയസ്സുകാരനെ ആക്രമിച്ച് പുലി
1019 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശ്ശൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്. വാൽപ്പാറക്ക് സമീപം മലയ്ക്കപ്പാറ അതിർത്തിയിൽ അഞ്ചു വയസ്സുകാരനാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവിടുത്തെ തോട്ടം തൊഴിലാളിയുടെ മകനാണ് പരിക്ക് പറ്റിയത്. ജാർഖണ്ഡ് സ്വദേശിയുടെ മകനായ അഞ്ചു വയസ്സുകാരനെയാണ് പുലി ആക്രമിച്ചത്. ആളുകൾ കൂടുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെയാണ് പുലി ഓടിപ്പോയത്. തുടർന്ന് വേഗം തന്നെ കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചു. ഇന്ന് പുലർച്ചെ എട്ടു മണിക്കാണ് ആക്രമണം ഉണ്ടായത്. മലയ്ക്കപ്പാറയിലെ തേയില തോട്ടം തൊഴിലാളികൾ ആണ് ബിഫല്യയും ഭാര്യയും. പുഴയിൽ നിന്ന് വെള്ളം എടുക്കാനായി പുലർച്ചെ പോകുന്ന വഴിക്കാണ് തേയില തോട്ടത്തിനുള്ളിൽ പതുങ്ങി നിന്നിരുന്ന പുലി കുഞ്ഞിനെ ആക്രമിച്ചത്.