Suresh Gopi: തൃശൂർ എടുക്കാൻ തന്നെയാണ് വന്നത്; ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ല, ശ്രീലങ്കയിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്ന് സുരേഷ് ഗോപി
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തൃശ്ശൂർ എടുക്കും എടുത്തിരിക്കുമെന്ന് തൃശൂരിലെ എൻഡിഎ സുരേഷ് ഗോപി. തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്. ജൂൺ 4ന് തൃശൂരിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നത്. തൃശ്ശൂർ വഴി കേരളത്തിൻറെ ഉയർപ്പ് സംജാതമാകണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കേരളത്തിൽനിന്ന് എംപിമാരെ തന്നാൽ 2026 വരെ കാത്തിരിക്കേണ്ടി വരില്ല. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുകയും ചെയ്തു. ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ല. കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണ്. കേരളത്തിലും കൊടുങ്കാറ്റ് വീശിഅടിക്കും. കപ്പൽ ആടി ഉലയും.