വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച
പട്ടിക്കാട് ചാണോത്ത് പട്ടാപ്പകൽ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച. വയോധികയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി ആഭരണം തട്ടിയെടുക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശിനി ലീലയുടെ ആഭരണമാണ് കവർന്നത്. ചാണോത്ത് കനാൽ പുറം ഒഷോ മിൽക്കിന് സമീപമാണ് ലീല താമസിക്കുന്നത്. രണ്ടു പവൻ മാലയും താലിയും അടങ്ങുന്നതാണ് മോഷ്ടാവ് കവർന്നെടുത്തത്. സംഭവസമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന ലീല വീടിനകത്ത് ടിവി കണ്ടിരിക്കുകയായിരുന്നു. വീടിന്റെ തുറന്നു കിടന്നിരുന്ന മുൻ വാതിലിലൂടെയാണ് മോഷ്ടാവ് അകത്തു കടന്നത്. ലീലയുടെ കഴുത്തിൽ കത്തി വെച്ച് മാല വലിച്ചു പൊട്ടിച്ച് കട്ടിലിലേക്ക് തള്ളിയിട്ട് മോഷ്ടാവ് മുൻ വാതിൽ വഴി തന്നെ പുറത്തു കടക്കുകയായിരുന്നു. പീച്ചി പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു.thrissurTimesXP MalayalamUpdated: 1 Apr 2023, 8:22 pm