സെപ്റ്റിക് ടാങ്കിൽ വീണു.. മുത്തശ്ശിക്കും രണ്ട് വയസുകാരിക്കും പുതുജീവൻ | septic tank issue
തൃശൂർ ഒല്ലൂരിൽ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് വീണ അമ്മൂമ്മയ്ക്കും രണ്ട് വയസുള്ള കുഞ്ഞിനും പുതുജീവൻ. ഇരുവരും 25 അടി താഴ്ചയിലേക്കാണ് വീണത്. ഒല്ലൂർ സ്വദേശിനി റീമ(62), പേരക്കുട്ടി 2 വയസുള്ള സിയ എന്നിവരാണ് സെപ്റ്റിക് ടാങ്കിൽ വീണത്. വീടിന് പുറകിലെ 25 അടിയോളം താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലാണ് ഇരുവരും വീണത്. വിവരമറിഞ്ഞ് തൃശൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘം ഇരുവരെയും സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം.ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുമ്പോൾ അമ്മൂമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണ് കിടക്കുകയായിരുന്നു .ഉടൻ തന്നെ സേനാ അംഗങ്ങളായ ദിനേശ്, നവനീത് കണ്ണൻ എന്നിവർ 30 അടിയോളം വരുന്ന കോണിയിറക്കി അതിലൂടെ സെപ്റ്റിക് ടാങ്കിലിറങ്ങി മുത്തശിയേയുംകുഞ്ഞിനേയും വലിയ പരിക്കുകളില്ലാതെ പുറത്തെത്തിക്കുകയായിരുന്നു.thrissurTimesXP MalayalamUpdated: 4 May 2023, 7:05 am