വിദേശ കറൻസി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ 8 പേര് പിടിയില്‍
1014 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ62 കാരനില്‍ നിന്ന് അന്‍പത് ലക്ഷം രൂപ തട്ടിയ കേസിൽ 8 പേര് പിടിയില്‍. ഒന്നര കോടി രൂപ മൂല്യമുള്ള വിദേശ കറൻസി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. എറണാകുളം നായത്തോട് സ്വദേശിയുടെ പണമാണ് പ്രതികള്‍ തട്ടിയെടുത്തത്. കേസിലെ ഒന്നാം പ്രതി അരിമ്പൂർ പരക്കാട് സ്വദേശിനി ചെങ്ങേക്കാട്ട് വീട്ടിൽ ലിജി ബിജു ആണ്. ജനുവരി 5 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂരിലെ ഒരു ആരാധനാലയത്തിൽ കാണിക്കയായി ലഭിക്കുന്ന വിദേശ കറൻസികൾ കുറഞ്ഞ മൂല്യമുളള ഇന്ത്യൻ കറൻസിക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തൃശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ഫർഷാദും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്.