പാറമേക്കാവ് ദേവസ്വത്തിൻ്റെ ദേവീദാസൻ ചരിഞ്ഞു
പാറമേക്കാവ് ദേവസ്വത്തിൻ്റെ ദേവീദാസൻ ചരിഞ്ഞു. പൂരം പടിവാതിൽക്കലെത്തി നിൽക്കെയാണ് ദേവീദാസന്റെ വേര്‍പാട്. 60 വയസ്സായിരുന്നു ദേവീദാസന്. ദേവീദാസന് നീണ്ട 21 വർഷമായി തൃശൂർ പൂരം പാറമേക്കാവ് വിഭാഗത്തിൻ്റെ ആദ്യ 15ലെ താരമാണ്. ദേവീദാസൻ ആണ് പൂരം കൊടിയേറ്റിന് ശേഷമുള്ള പുറപ്പാട് എഴുന്നെള്ളിപ്പിന് തിടമ്പേറ്റാറുള്ളത്. ദേവീദാസൻ തൃശൂർ പൂരവും ആറാട്ടുപുഴയും നെന്മാറയും പഴയന്നൂരും തുടങ്ങി ഒട്ടുമിക്ക ഉത്സവങ്ങളിലും നിത്യ സാന്നിധ്യമാണ്. 2001 ലാണ് പാറമേക്കാവ് ദേവസ്വം ക്ഷേത്രത്തില്‍ ദേവീദാസനെ നടയിരുത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രായാധിക്യം മൂലം ദേവീദാസൻ അവശനായിരുന്നു.thrissurTimesXP MalayalamUpdated: 13 Apr 2023, 2:09 pm