വീണ്ടും കോൺഗ്രസ് ഗ്രൂപ്പ് യോഗം | congress group|
1134 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശൂരിൽ വീണ്ടും കോൺഗ്രസ് ഗ്രൂപ്പ് യോഗം ചേർന്നു. യോഗം ചേർന്നത് സുധാകരപക്ഷം. കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിന്റെ പുങ്കുന്നത്തെ വസതിയായ മുരളീ മന്ദിരത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സുധാകരപക്ഷം യോഗം ചേർന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പായിരുന്നു യോഗത്തിലെ മുഖ്യ അജണ്ട. കെ.പി.സി.സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, സി.എസ് ശ്രീനിവാസൻ, മുൻ മേയർ ഐ പി പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം . വരാനിരിക്കുന്ന യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പായിരുന്നു യോഗത്തിലെ മുഖ്യ ചർച്ചാവിഷയം. തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്നതും സുധാകര പക്ഷത്തിന് വിജയം ഉറപ്പിക്കുന്ന രീതിയിൽ മെമ്പർഷിപ്പ് ചേർക്കുന്നതിനും യോഗത്തിൽ ധാരണയായതായാണ് സൂചന.