BJP March: എസി മൊയ്തീൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം
1061 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്തീൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കുന്നംകുളത്തെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് സ്ഥാപിച്ച ബാരികേടുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ബാരിക്കേടിനു മുകളിൽ കയറി നിന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സുരേഷ് ഗോപിയുടെ പദയാത്ര മാർച്ച് രണ്ടിന് ആരംഭിക്കാനിരിക്കെയാണ് ബിജെപി പ്രതിഷേധം നടത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു