എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല
എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല. പൊതുയോഗത്തിൽ മുഖ്യമന്ത്രി ചില പരാമർശങ്ങൾ നടത്തി. അത് കേട്ടപ്പോൾ കരാറുകാരുടെയും ഉപകരാറുകാരുടെയും കമ്മീഷൻ ഏജന്റാണോ മുഖ്യമന്ത്രി എന്ന് തോന്നിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. കെൽട്രോണിനെ മുൻ നിർത്തി വൻ അഴിമതിയാണ് നടന്നത്. മുൻകൂട്ടിയുള്ള തിരക്കഥയനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ നൽകിയത്. എസ്ആർഐടിയുടെ വക്കീൽ നോട്ടീസ് നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുത്തൽ രേഖ അവതരിപ്പിച്ച എം വി ഗോവിന്ദൻ തന്നെ അഴിമതിയെ ന്യായീകരിക്കുകയാണ്. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് വൈകുന്നതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.thrissurTimesXP MalayalamUpdated: 15 May 2023, 6:03 pm