ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
1029 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പടെ മൂന്നു യാത്രക്കാർക്ക് പരിക്കേറ്റു. ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അകമല ധർമ്മശാസ്താ ക്ഷേത്ര പരിസരത്ത് വെച്ചാണ് അപകടം നടന്നത്. ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ ആണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഒറ്റപ്പാലം - കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ഇഷാൻ കൃഷ്ണ എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് നിരക്കിൽ നിന്ന് തെന്നിമാറി പ്രദേശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിൻറെ മുൻവശം തോട്ടിലേക്ക് പതിച്ചു. അപകടം നടക്കുമ്പോൾ നിരത്തിൽ വാഹനങ്ങൾ കുറവായിരുന്നതിനാൽ അപകടത്തിൻറെ തീവ്രത കുറഞ്ഞതായും നാട്ടുകാർ അറിയിച്ചു. വടക്കാഞ്ചേരിയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.