PP Mukundan Funeral: പിപി മുകുന്ദൻ്റെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചു
1018 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂPP Mukundan Funeral അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദൻ്റെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചു. തൃശൂരിൽ പൂങ്കുന്നം സരസ്വതി വിദ്യാനികേതനിലാണ് പൊതുദർശനം. രാത്രി 8.30 ന് ആരംഭിച്ച പൊതുദർശനത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകളെത്തി. കേന്ദ്രമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, എംടി രമേശ് തുടങ്ങിയ ബിജെപി നേതാക്കൾ ദേഹം സന്ദർശിച്ചു. ഒപ്പം സിപിഎം മുൻ ജില്ല കമ്മിറ്റി അംഗം പോൾ കോക്കാട്ടിൽ, സിപിഎം നേതാവ് ഷാജൻ തുടങ്ങിയവരും മറ്റ് കോൺഗ്രസ് നേതാക്കളും അന്തിമോപചാരമർപ്പിക്കാൻ ത്രിശൂരിലെത്തി. അടിയന്തരാവസ്ഥയുടെ ഭാഗമായി ജയിൽവാസം അനുഭവിച്ച സഹ തടവുകാരും പിപി മുകുന്ദനെ അവസാനമായി കാണാനെത്തി. പൊതുദർശനത്തിനുശേഷം കണ്ണൂരിലേക്ക് ഭൗതികദേഹം കൊണ്ടുപോകും. ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങ് നടക്കും.