ചുവരെഴുത്ത് പ്രചാരണം; മതിലിൽ താമര വരച്ച് സുരേഷ് ഗോപി
1029 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശ്ശൂരിൽ ഔദ്യോഗികമായി ബിജെപി ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കം കുറിച്ചു. ചുവരെഴുത്ത് പ്രചാരണത്തിന്റെ ഉദ്ഘാടനം മതിലിൽ താമര വരച്ച് സുരേഷ് ഗോപി നിർവഹിച്ചു. തൃശ്ശൂർ കൂർക്കഞ്ചേരി വലിയാലുക്കലിലാണ് സുരേഷ് ഗോപി ചുവരെഴുതിയത്. സ്ഥാനാർത്ഥിയുടെ പേര് പറയാതെയുള്ള ആദ്യഘട്ട പ്രചാരണത്തിനാണ് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ആകെയുള്ള തരംഗം കേരളത്തിലും തൃശ്ശൂരിലും ഉണ്ടാകുമെന്നും ബിജെപിയിൽ ഇന്ത്യയിൽ ആകെയുള്ള വിശ്വാസം കേരളത്തിലും പ്രതിഫലിക്കുമെന്നും പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുമെന്നും സുരേഷ് സുരേഷ് ഗോപി പറഞ്ഞു. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധികം സമയം കാത്തിരിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.