Recycled Garden: പാഴ്വസ്തുക്കൾ കൊണ്ട് അലങ്കാരമാക്കിയ പൂന്തോട്ടം ശ്രദ്ധേയമാവുന്നു
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വലിച്ചെറിയപ്പെടുന്ന പാഴ്വസ്തുക്കളിൽ നിന്ന് മനോഹരമായ പൂന്തോട്ടമൊരുക്കി സമൂഹത്തിന് മുന്നിൽ മാതൃകയാകുകയാണ് തൃശൂർ ആമ്പല്ലൂർ സ്വദേശി ചന്ദ്രൻ. പൊതു നിരത്തുകളിൽ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് ചന്ദ്രൻ തന്റെ വീട്ടിൽ പൂന്തോട്ടമൊരുക്കിയത് . ആമ്പല്ലൂർ- കല്ലൂർ റോഡിലെ തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രന്റെ വീട് ഇപ്പോൾ പച്ചപ്പ് നിറഞ്ഞ ചെടികളുടെ ഒരു ലോകത്തേക്കാണ് അതിഥികളെ കൂട്ടികൊണ്ട് പോകുന്നത്. പാഴ് വസ്തുക്കളായ പ്ലാസ്റ്റിക് പാത്രം , ടാപ്പ് , കലം എന്നിവ ഉപയോഗിച്ചാണ് മുറ്റത്തിന്റെ ഇരുവശത്തും മനോഹരമായ ചെടികൾ നട്ടിരിക്കുന്നത്. ജോലിക്ക് പോയ വീട്ടിൽ നിന്നും ലഭിച്ച ടർട്ടിൽ വൈൻ ഇനത്തിൽപ്പെട്ട ചെടിയിൽ നിന്നാണ് ചന്ദ്രൻ പൂന്തോട്ട നിർമാണം ആരംഭിക്കുന്നത്. പിന്നീട് ഇത് നൂറുകണക്കിന് ചെടികളാൽ സമ്പന്നമായ ഒരു തുരുത്തായി മാറി. ലളിതമായ വളപ്രയോഗമാണ് ചെടികളുടെ സംരക്ഷണത്തിനായി പ്രയോഗിക്കുന്നത്. ചെടി വളർത്തലിൽ ആദ്യം താല്പര്യമില്ലായിരുന്നു ചന്ദ്രൻ ഇപ്പോൾ ജോലിക്ക് പോകുന്ന ഇടവേളകളിൽ ചെയ്തുവരുന്ന ചെടിപരിപാലനത്തിന് ചന്ദ്രന്റെ കൂടെ ഭാര്യ ആശയും ഒപ്പമുണ്ട് . ഭൂമിക്ക് ഭാരമായിക്കൊണ്ടിരിക്കുന്ന പാഴ്വസ്തുക്കൾ കൊണ്ട് തന്റെ പൂന്തോട്ടത്തെ പച്ച തുരുത്തായി മാറ്റിയ ചന്ദ്രൻ യഥാർത്ഥത്തിൽ ഒരു പോരാളികൂടിയാണ്. ഭൂമിയെ ഇല്ലാതാകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ വീണ്ടും പുഷ്പ കിരീടം അണിയിച്ച പ്രകൃതി സ്നേഹിയായ പോരാളിയാണ് ചന്ദ്രൻ