തുടർച്ചയായി അജ്ഞാത ജീവിയുടെ ആക്രമണം
1031 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശൂർ ചാവക്കാടിൽ തുടർച്ചയായി അജ്ഞാത ജീവിയുടെ ആക്രമണം. ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറത്ത് ആണ് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം അജ്ഞാത ജീവി കോഴികളെയും പത്തോളം വരുന്ന പ്രാവുകളെയും കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിച്ച് കൊലപ്പെടുത്തിയിരുന്നു. തിരുവത്ര ഇ.എം.എസ്. നഗറിൽ ആലിവീട്ടിൽ സൈനുദ്ദീൻറെ വീട്ടിൽ തന്നെയാണ് ഇന്നും ആക്രമണം ഉണ്ടായത്. ബാക്കിയുള്ള പ്രാവുകളിൽ പത്തോളം വിലപിടിപ്പുള്ള പ്രാവുകളെയാണ് സമാനരീതിയിൽ ഇന്നും കൊന്നൊടുക്കിയത്. അലങ്കാര വർഗത്തിൽപെട്ട മുഗി, മൊദീന തുടങ്ങിയ ഇനങ്ങളിൽപ്പെട്ട പത്തിൽ പരം പ്രാവുകൾക്കാണ് ഇന്ന് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ കോഴികളെയും പ്രാവുകളെയും അജ്ഞാത ജീവി വകവരുത്തിയതിനാൽ ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ രണ്ടു മണിവരെ വീട്ടുകാർ നിരീക്ഷണം നടത്തിയിരുന്നു.