വെട്ടേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു
1069 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംഘർഷത്തിനിടെ വെട്ടേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു. തൃശൂർ മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് അഞ്ച് വയസുകാരന് വെട്ടേറ്റത്. ആസാം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകനായ നജിറുൾ ഇസ്ലാമാണ് മരിച്ചത്. കുട്ടിയുടെ അമ്മ നജിമ കാട്ടൂവിനും മറ്റൊരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്കെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു. തർക്കത്തിനിടെ മാരകായുധങ്ങൾ ഉപയോഗിച്ചതിനിടയിൽപ്പെട്ടാണ് നജിറുൾ ഇസ്ലാമിന് വെട്ടേറ്റത്. കുട്ടിയെ വെട്ടിയ ആളെ മറ്റു തൊഴിലാളികൾ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.