പൂട്ടിക്കിടന്ന വീട്ടിൽ മൃതദേഹം കണ്ടെത്തി
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ആറു മാസത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി ശരവണൻറെ മൃതദേഹമാണ് കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് പെരിന്തൽമണ്ണ തോട്ടക്കരയിലുള്ള വീട്ടിൽനിന്ന് കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരവണൻറെ ഭാര്യ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പെരിന്തൽമണ്ണ പോലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അടഞ്ഞു കിടക്കുന്ന വീട്ടിൽ ശരവണൻ എങ്ങിനെ എത്തി എന്നതിൽ ദുരൂഹത നിലനിൽക്കുന്നു. കൊലപാതകമാണോ എന്നത് പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷമേ അറിയൂവെന്നും പോലീസ് പറഞ്ഞു.