kuthiran Accident: കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
1012 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശ്ശൂര് കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുതിരാന്‍ പാലത്തിനു മുകളിൽ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്ത്രീകളും 4 പുരുഷന്മാരും അടക്കം 6 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശി ജോൺ തോമസ് എന്ന ആളുടെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. കാര്‍ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം