തൃശൂർ ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. മാട്ടുമ്മൽ സ്വദേശി ഇളയടത്ത് പുത്തൻവീട്ടിൽ ആബിദ്, മരത്തംകോട് സ്വദേശിനി കൈകുളങ്ങര വീട്ടിൽ ഷാജിയുടെ ഭാര്യ റഹ്മത്ത്, മാട്ടുമ്മൽ സ്വദേശി ഇളയടത്ത് പുത്തൻവീട്ടിൽ ഫെമിന എന്നിവരാണ് മരിച്ചത്. മരത്തംകോട് സ്വദേശി ഫാരിസ്, നീർക്കാട് സ്വദേശി രായമരക്കാർ വീട്ടിൽ സാദിഖ്, ആംബുലൻസ് ഡ്രൈവർമാരായ ശുഹൈബ്, റംഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മരത്തംകോട് അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പഴുന്നാനയിൽ നിന്നും ശ്വാസംമുട്ട് അനുഭവപ്പെട്ട രോഗിയെയും ആറു പേരടങ്ങുന്ന കുടുംബാംഗങ്ങളുമായി കുന്നംകുളത്തെ ആശുപത്രിയിലേക്ക് വരുന്നതിനിടയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് മരങ്ങളിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു.
thrissurTimesXP MalayalamUpdated: 3 May 2023, 10:31 am