ആളൊഴിഞ്ഞ പറമ്പിൽ 220 കഞ്ചാവ് ചെടികൾ
1032 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആളൊഴിഞ്ഞ പറമ്പിൽ 220 കഞ്ചാവ് ചെടികൾ കണ്ടെത്തി. കൊടുങ്ങല്ലൂർ എറിയാട് മാടവന എരുമക്കോറയിൽ ആണ് കഞ്ചാവ് ചെടികൾ വൻതോതിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എരുമക്കോറ പ്രദേശത്ത് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പല പ്രതികളും വന്നു പോകുന്നതായി എക്സെെസിന് വിവരം ലഭിച്ചിരുന്ന്. അതേസമയം സംഭവത്തിൽ പ്രതികൾക്കായി മൊബൈൽ ടവർ കേന്ദ്രീകരിച്ചടക്കമുള്ള അന്വേഷണം ആരംഭിച്ചതായും എക്സൈസ് അറിയിച്ചു. പ്രിവൻറീവ് ഓഫീസർ പി.വി. ബെന്നി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. അഫ്സൽ, എ.എസ്. രിഹാസ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.