യുവാക്കളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം
1016 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവര്ക്കലയില് യുവാക്കളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. പെട്രോള്‍ വാങ്ങി നല്‍കാത്തതിന്റെ പേരിലായിരുന്നു കൊലപാതകശ്രമം. ആക്രമണത്തിൽ പരിക്കേറ്റ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ അസീം പോലീസ് കസ്റ്റഡിയിലായി. രാത്രി 11 മണിയോടെയാണ് സംഭവം. സുഹൃത്ത് അഖിലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൈലാസ് നാഥിനാണ് കുത്തേറ്റത്. അഖിലിന്റെ സുഹൃത്ത് കൂടിയാണ് അസീം. തന്റെ വണ്ടിയിലെ പെട്രോള്‍ തീര്‍ന്ന് വഴിയില്‍ നില്‍ക്കുകയായിരുന്നു ഇയാൾ. അതുവഴി കടന്ന് പോയ അഖിലിനോടും കൈലാസിനോടും പെട്രോള്‍ വാങ്ങി നല്കാന് അസീം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതായതോടെ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് ഉണ്ടായ കയ്യേറ്റത്തില്‍ അസീം പേന കത്തി കൊണ്ട് കൈലാസ് നാഥിന്റെ തലയ്ക്ക് കുത്തുകയായിരുന്നു.