Vizhinjam Port Congress Protest : വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിട്ട് യൂത്ത് കോൺഗ്രസ്.
1048 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂയൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകി കൊണ്ടായിരുന്നു സമരം സംഘടിപ്പിച്ചത്. തുറമുഖത്തിന് കാരണഭൂതനായ ഉമ്മൻചാണ്ടിയെ സർക്കാറുകൾ അവഗണിക്കുന്നു എന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമരം. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ബോർഡുകൾ സ്ഥാപിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംഎസ് നിസൂർ പറഞ്ഞു. ഔദ്യോഗികമായി ഇത് നേടിയെടുക്കാൻ വേണ്ടി ഒപ്പുശേഖരണം ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡൻ്റ് സജിനാ ബി സാജൻ സമരത്തിൽ അധ്യക്ഷനായി. മണ്ഡലം പ്രസിഡൻ്റ് സുജി തുടങ്ങിയവർ സംസാരിച്ചു.അതേസമയം, പദ്ധതി അട്ടിമറിക്കുന്നതിന് നിരവധി ശ്രമങ്ങളുണ്ടായിട്ടും തുറമുഖം യാഥാർത്ഥ്യമായതിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്ന് കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലുവർഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തി. ഇതിനുശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം അഴിച്ചുവിട്ടത് അൽപ്പത്തരമാണ്. പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടണം എന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യംകൊണ്ട് മാത്രമാണ് പദ്ധതി നടപ്പിലായതയെന്ന് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടിയിരുന്നു. അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ കഴിഞ്ഞദിവസം ചൈനയിൽനിന്ന് എത്തിയിരുന്നു. ക്രെയിനുകൾ വഹിച്ചുകൊണ്ട് എത്തിയ ഷെൻഹുവ 15 എന്ന കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് വരവേറ്റത്. നാളയൊണ് കപ്പലിന് സർക്കാർ സ്വീകരണം നൽകുന്നത്. ഇതിനിടെയാണ് വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.