കൊച്ചുവേളിയിലെ പ്രത്യേക യാർഡിൽ വന്ദേഭാരത് ട്രെയിൻ എത്തി |Vandebharat Train
വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെ പ്രത്യേക യാർഡിൽ എത്തി. വന്ദേഭാരതിനെ സ്വീകരിക്കാൻ കേന്ദ്ര മന്ത്രി വി. മുരളീധരനും ബിജെപി നേതാക്കളും എത്തി. പുഷ്പവൃഷ്ടി നടത്തിയാണ് വന്ദേഭാരതിനെ സ്വീകരിച്ചത്. നിരവധി പേരാണ് റെയില്‍വേസ്റ്റേഷനില്‍ എത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഉൾപ്പെടെയുള്ളവരും എത്തിയിരുന്നു. ജീവനക്കാരെ ബിജെപി പ്രവർത്തകർ സ്വീകരിച്ചത് മധുര പലഹാരം നൽകിയാണ്. ഇവർക്ക് പുറമെ നിരവധി പേരാണ് കൊച്ചുവേളി സ്റ്റേഷണില്‍ എത്തിയത്. രാവിലെ 11.40 ഓടെയാണ് എഗ്മോര്‍ നാഗര്‍കോവില്‍ വഴി ട്രെയിന്‍ പാലക്കാട്ട് എത്തിയത്. ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തിയേക്കും. പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും ഉണ്ടാവുമെന്നാണ് സൂചന. ഒമ്പത് സ്റ്റോപ്പുകളുള്ള സർവീസാണ് വന്ദേഭാരത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും കേന്ദ്രമന്ത്രി വി മുരളീധരൻ നന്ദി പറഞ്ഞു.