വന്ദേഭാരത് ട്രയൽ റൺ തുടങ്ങി |Vandebharat | trial run|
1034 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ട്രയൽ റൺ തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ആണ് ട്രയൽ റൺ നടത്തുന്നത്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. കണ്ണൂരിൽ 12 മണിക്ക് എത്തുമെന്നാണ് പ്രതീക്ഷ. 50 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തിയത്. കൊല്ലത്തു നിന്ന് 6.05ന് ട്രെയിൻ പുറപ്പെട്ടു. 7.26നാണ് കോട്ടയത്തെത്തിയത്. 2 മണിക്കൂർ 20 മിനിറ്റാണ് തിരുവനന്തപുരത്തു നിന്ന് കോട്ടയത്തെത്താൻ എടുത്ത സമയം. ട്രെയിൻ എറണാകുളത്ത് എത്താൻ 3 മണിക്കൂർ 17 മിനിറ്റെടുത്തു. എറണാകുളത്ത് വെച്ച് ക്രൂ ചേഞ്ച് നടത്തും. ഈ മാസം 22ന് ട്രയൽ റൺ നടത്തുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എൻജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ട്. 12.30ന് കണ്ണൂരിലെത്തും. 2.30-നുള്ളിൽ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നാണ് റെയിൽവെ അധികൃതർ അറിയിച്ചിട്ടുള്ളത്.