ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ഉഴമലയ്ക്കൽ പേരില നെടിവേങ്കാട് വീട്ടിൽ സുശീന്ദ്രൻ്റെ മകൻ ജോയി ആണ് മരണപ്പെട്ടത്. നെടുമങ്ങാട്- വെമ്പായം റോഡിൽ മേലെതേക്കടയ്ക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. പിന്നിൽനിന്നു വന്ന ബൈക്ക് ടിപ്പർ ലോറിക്കു മുന്നിലേക്കു കയറവെയായിരുന്നു അപകടം. ഹാൻഡിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽനിന്നു ജോയി തെറിച്ചുവീണ് ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി സംഭവ സ്ഥലത്ത് തന്നെ ജോയി മരിച്ചു. നെടുമങ്ങാട് പോലീസ് അപകടത്തിൽ കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.