കതക് കുത്തിത്തുറന്ന് 70കാരിയുടെ മാല മോഷണം
തിരുവനന്തപുരം വര്‍ക്കലയില്‍ 70 കാരിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചു. ലീലയുടെ സ്വര്‍ണ്ണമാലയാണ് മോഷ്ടിച്ചത്. കതക് കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന് വീടിനുള്ളില്‍ കയറിയാണ് കള്ളന് മാല മോഷ്ടിച്ചത്. വയോധിക ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് ഓടിമറയുന്നതാണ് കണ്ടത്. വസ്ത്രം അലക്ക് തൊഴിലാളിയാണ് ലീല. വസ്ത്രം തേക്കാന്‍ ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടിയും മോഷ്ടാവ് കൊണ്ടു പോയതായി ലീല പറഞ്ഞു. ഈ പ്രദേശത്ത് നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാൽ അയിരൂര്‍ പോലീസ് ആ സമയത്ത് മാത്രമാണ് എത്താറുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. മോഷണക്കേസുകളില്‍ തുടര്‍ അന്വേഷണങ്ങൾ നാളിതുവരെ ആയിട്ടും നടന്നിട്ടില്ലെന്നും പ്രതികളെ പിടികൂടുന്നില്ലെന്നും പരിസരവാസികള്‍ പറഞ്ഞു.