നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പതിനഞ്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സോനയുടെയും വിപിന്റെയും വിവാഹം. ഇരുവരും രണ്ട് സുദായക്കാരാണ്. വിവാഹത്തിന് മുന്നേ ഇവർ പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വിവാഹം കഴിപ്പിക്കുകയായിരുന്നു. കാട്ടാക്കടയിലെ ഒരു ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. ഭർത്താവ് വിപിൻ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ കിടപ്പ് മുറിയിലാണ് സോന ആത്മഹത്യ ചെയ്തത്. മരിച്ച മുറിയിൽ ഭർത്താവ് വിപിൻ ഉണ്ടായിരുന്നു. വിപിൻ ഉറക്കത്തിൽ ആയിരുന്നു എന്നാണ് പറയുന്നത്. രാത്രി 11 ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണ് കാണുന്നതെന്ന് ഭർത്താവും ബന്ധുക്കളും പറയുന്നു. 12 മണിയോടെ സോന മരിച്ചതായി ഭർത്താവ് ഭാര്യാമാതാവിനെ അറിയിച്ചു. ഇതിന് ശേഷം കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കൊളെജിലും എത്തിച്ചു.