വീട് കയറി ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം
തിരുവനന്തപുരം കണ്ടല സ്റ്റേഡിയത്തിനു സമീപം ലഹരി മാഫിയ സംഘം ആക്രമണം നടത്തിയതാാായി പരാതി. വീട് അടിച്ച് തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തതായാണ് പരാതി. അല്‍നൂര്‍ വീട്ടില്‍ റഹിം, റഹീമിന്റെ കൊച്ചുമ്മ സൈനബ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം വീടിന്റെ ഗേറ്റിന് മുന്നിലെത്തി ഗേറ്റ് വെട്ടി പൊളിയ്ക്കാന്‍ ശ്രമിക്കുകയും അട്ടഹാസം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ആഹാരം കഴിച്ചു കൊണ്ടിരിക്കെയാണ് സംഘം വീടിനുള്ളില്‍ കയറിയത്. വീടിന്റെ ജനല്‍ ചില്ലുകള്‍ സംഘം അടിച്ച് തകര്‍ത്തു. മാറനല്ലൂര്‍ പൊലീസ് കാപ്പ ചുമത്താന്‍ ശുപാര്‍ശ നല്കിയ ഡാനിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വീട്ടുകാര്‍ പറഞ്ഞു.