രാജുവിന്റെ കൊലപാതകം; പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധം
1015 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവര്ക്കലയില് വടശേരിക്കോണത്ത് വിവാഹത്തലേന്ന് ഗൃഹനാഥനായ രാജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധം. പ്രതികളെ തെളിവെടുപ്പിനായി രാജു കൊല്ലപ്പെട്ട വലിയവിളാകം ശ്രീലക്ഷ്മിയില്‍ എത്തിച്ച് പോലീസ് ജീപ്പില്‍ നിന്ന് ഇറക്കവെ ബന്ധുക്കള്‍ ആക്രോശിച്ച് ഇവരുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാതെ പ്രതികളുമായി പോലീസിന് മടങ്ങേണ്ടിവന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതികളായ ജിജിന്, സഹോദരന് ജിഷ്ണു, മനു, ശ്യാംകുമാര്‍ എന്നിവരെ തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെ കൊണ്ടുവന്ന വാഹനത്തിനുനേരെ ബന്ധുക്കള്‍ പാഞ്ഞടുത്തതോടെ പോലീസ് പ്രതികളെ വാഹനത്തില്‍ കയറ്റി മടങ്ങി. രാജുവിന്റെ വീട്ടിലും ആശുപത്രി പരിസരത്തും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്താനായിരുന്നു പോലീസിന്റെ തീരുമാനം.