ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു
1048 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇരുചക്രവാഹനത്തിനു തീപിടിച്ചു. വാഹനം ഓടിക്കൊണ്ടിരിക്കെയാണ് വാഹനത്തിനു തീപിടിച്ചത്. യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി നാഗര്‍കോവിലിന് സമീപത്തായിരുന്നു അപകടം. ആശാരിപള്ളം സ്വദേശികളായ രാജാറാമും കുടുംബവും സഞ്ചരിച്ച ബൈക്കാണ് അഗ്നിക്കിരയായത്. ആശാരി പള്ളത്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം. യാത്രയ്ക്കിടയില്‍ വാഹനത്തില്‍നിന്നു പുക ഉയരുകയായിരുന്നു. തുടുര്‍ന്ന് വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ പെട്ടന്ന് തീ പടര്‍ന്നു. പുക ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വാഹനം നിര്‍ത്തി ഇറങ്ങിയതിനാൽ വന്‍ അപകടം ഒഴിവായി. നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ പിന്നീട് ആളിക്കത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. വാഹനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.