മദ്യം മോഷ്ടിച്ചു; സിസിടിവി കുടുക്കി
1022 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമദ്യശാലയുടെ പ്രീമിയം കൗണ്ടറില്‍നിന്ന് മദ്യം മോഷ്ടിച്ച ആള് അറസ്റ്റില്‍.കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ. കുറ്റിച്ചല്‍ മൈലമൂട് സ്വദേശി മണികുമാറിനെയാണ് ആര്യനാട് പോലീസ് അറസ്റ്റുചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കവര്‍ച്ച കണ്ടെത്തിയത്. കഴിഞ്ഞ 24ന് രാത്രിയാണ് മോഷണം നടത്തിയത്. 1020 രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്. പ്രീമിയം കൗണ്ടറില്‍നിന്ന് മണികുമാര്‍ മദ്യം എടുത്ത് ഇടുപ്പില്‍ കയറ്റിയശേഷം പണം നല്‍കാതെ സ്ഥലം വിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സി സി ടി വി. ദൃശ്യങ്ങള്‍ മദ്യശാല അധികൃതര്‍ പോലീസിന് കൈമാറുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു.