കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ
ചോക്ലേറ്റ് ബാർ നൽകി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥനക്കാരനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ. ശനിയാഴ്ച വൈകുന്നേരം നാല് മുപ്പത്തോടെ കാട്ടാക്കട കുറ്റിച്ചൽ ആണ് സംഭവം. ഓടിച്ചിട്ട് പിടികൂടിയ ഇയാളെ പോലീസിനെ ഏൽപ്പിച്ചു. സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾ ഓഡിറ്റോറിയത്തിന് പുറത്തു കളിച്ചു കൊണ്ട് നിൽക്കുകയും ഇയാള് കുട്ടികൾക്ക് ചോക്ലേറ്റ് ബാർ നൽകി പുറത്തേക്ക് കൂട്ടി കൊണ്ട് പോകാൻ തുടങ്ങുകയും ഈ സമയം കുട്ടികളുടെ അടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ ആൾ ഇയാളെ തടയാൻ ശ്രമിക്കവേ ഇയാള് ഓഡിറ്റോറിയം വിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇയാളെ പിടിക്കൂടുകയും നാട്ടുകാർ ചോദ്യം ചെയുകയും ചെയ്തു. പക്ഷെ ഇയാൾ ഒന്നും തന്നെ പ്രതികരിച്ചില്ല. അതേസമയം പരിശോധനയിൽ ഇയാളിൽ നിന്നും ഒരു കവർ കോപ്പിക്കോ മിഠായി കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. നെയ്യാർ ഡാമിൽ നിന്നും പോലീസ് എത്തി ഇയാളെ ചോദ്യം ചെയ്തപ്പോഴും ഇയാള് സംസാരിക്കാൻ കൂട്ടാക്കിയില്ല. ശേഷം ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.