ആനപാപ്പാന്മാർക്കെതിരെ ആക്രമണം
1013 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആനപാപ്പാന്മാരെ വീട് കയറി അക്രമിച്ചതായി പരാതി. തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂരിലാണ് സംഭവം. ചുള്ളിമാനൂര്‍ ആറാംപള്ളി കെ എസ് ഇ ബി ട്രാന്‍സ്ഫോര്‍മറിന് അടുത്തായാണ് ആന പാപ്പാന്മാർ താമസിക്കുന്നത്. ഇവരെ രണ്ട് ബൈക്കിലായി എത്തിയ ആറുപേര്‍ ചേര്‍ന്ന് ആക്രമിച്ചുവെന്ന് കാണിച്ച് വീട്ടുടമയായ രാഹുല്‍ ആര് എസ് ആണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്ന് പേരാണ് ആനപരിപാലനത്തിനായി ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ രാത്രി 9 മണിയോടെ ആനയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങിയ ആറംഗ സംഘത്തെ പാപ്പാന്മാര് തടഞ്ഞു. ഇതില്‍ പ്രകോപിതരായ സംഘം പാപ്പാന്മാരായ മൊയ്തീന് (63), കുഞ്ഞുമോന്(52), യുസഫ് (60) എന്നിവരെ ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം പത്തോളം പേര് അടങ്ങിയ സംഘം എത്തി പാപ്പാന്മാരെ ആക്രമിക്കുകയായിരുന്നു.